കോന്‍ ബനേഗാ ക്രോര്‍പതി മത്സരത്തില്‍ സഹോദരങ്ങള്‍ക്ക് ഏഴു കോടി

മുംബയ്: സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷനില്‍ ബോളിവുഡ് നടന്‍ അമിതാഭാ ബച്ചന്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതി മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള നരൂല സഹോദരങ്ങള്‍ക്ക് ഏഴു കോടി സമ്മാനം. അചിന്‍ നരുല, സാര്‍ത്ഥക് നരുല എന്നിവര്‍ 14 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം പറഞ്ഞാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയ്ക്ക് അര്‍ഹരായത്. നാല് ലൈഫ്‌ലൈനും  ഇവര്‍ ഉപയോഗിച്ചു. അചിന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവും സാര്‍ത്ഥക് വിദ്യാര്‍ത്ഥിയുമാണ്.

കഴിഞ്ഞ പത്തു വര്‍ഷമായി ഈ ഷോയില്‍ പങ്കെടുക്കാന്‍ ശ്രമിച്ചു വരികയായിരുന്നു അചിന്‍. ആദ്യ തവണ പരിപാടിയില്‍ പങ്കെടുക്കാനുള്ള യോഗ്യതയ്ക്ക് വേണ്ടതിന് തൊട്ടുപിന്നില്‍ വച്ചാണ് അചിന് കാലിടറിയത്.

ജേതാക്കളായ നരൂല സഹോദരങ്ങളെ അമിതാഭ് ബച്ചന്‍ അഭിനന്ദിച്ചു. അവരോടൊപ്പമുള്ള ചിത്രങ്ങളും ബച്ചന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Top