കോണ്‍സ്റ്റബിള്‍ ജഗ്ബീറിന്റെ കുടുംബത്തിന് ഒരു കോടിരൂപ നല്‍കണമെന്ന് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: അക്രമിസംഘത്തിന്റെ വെടിയേറ്റുമരിച്ച കോണ്‍സ്റ്റബിള്‍ ജഗ്ബീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു കോടിരൂപ നല്‍കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലമെച്ചപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറോട് എഎപി ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിജയ് വിഹാറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ജഗ്ബീറിനും മറ്റൊരു കോണ്‍സ്റ്റബിളായ നരേന്ദ്രനും അക്രമിസംഘത്തിന്റെ വെടിയേറ്റ്ത്. ജഗ്ബീര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ കോണ്‍സ്റ്റബിള്‍ നരേന്ദ്രന്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

Top