കോണ്‍ഗ്രസ് പരിപാടികളില്‍ ഫ്‌ലക്‌സ് ഉപയോഗിക്കില്ല: സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി മുതല്‍ ഫ്‌ലക്‌സ് ഉപയോഗിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. ഫല്‍്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതിയാത്ര തുടക്കമായി.

ഗാന്ധി പാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് യാത്ര. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കവയിത്രി സുഗതകുമാരിയും കോണ്‍ഗ്രസ് നേതാക്കളും ഗാന്ധിസ്മൃതിയാത്രയില്‍ അണിചേര്‍ന്നു.

Top