കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട നിലയില്‍

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിപ്പടി മൂലേപ്പറമ്പില്‍ ലാലപ്പന്‍ (58), ഭാര്യ പ്രസന്ന (55), മകന്‍ പ്രവീണ്‍ (25) എന്നിവരാണ് മരിച്ചത്. മണര്‍കാട് പാറാമ്പുഴയിലെ കടമുറിയിലാണ് മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയത്. ആസിഡൊഴിച്ച ശേഷം കഴുത്ത് അറുത്ത നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണശ്രമിത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Top