കോട്ടയത്തെ കസ്റ്റഡി മരണം ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോട്ടയത്തെ കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ചെന്നിത്തല പറഞ്ഞു.ഒരാളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്താത്തതും തെറ്റായിപ്പോയി. സര്‍ക്കാരിന് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല സഭയില്‍ അറിയിച്ചു.

Top