കോട്ടയം: ബാറുടമകളില്‍ നിന്നും വന്‍കിട കുത്തകകളില്‍ നിന്നും കോടികള്‍ കോഴ വാങ്ങിയ കെ എം മാണി രാജിവെക്കണമെന്ന് പി സി ജോര്‍ജ്. ഭൂനികുതി വര്‍ധന പിന്‍വലിക്കുക, റബര്‍ സംഭരണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എം മാണിയുടെ തട്ടകമായ പാലയിലെ, താലൂക്കോഫിസിലേക്ക് കേരള കോണ്‍ഗ്രസ് സെകുലര്‍ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.
മാണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പി.സി ജോര്‍ജ് ഉന്നയിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് താന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെങ്കിലും പിന്നീട് എന്താകുമെന്ന് കണ്ട് തന്നെ അറിയണമെന്ന് ജോര്‍ജ് പറഞ്ഞു.


