കോടതി വിധി സര്‍ക്കാരിന് ലഭിച്ച അംഗീകാരം: വി.എം സുധീരന്‍

കൊച്ചി: ബാര്‍ വിഷയത്തില്‍ കോടതി വിധി സര്‍ക്കാരിനും യു.ഡി.എഫ് നയത്തിനും ലഭിച്ച അംഗീകാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടുന്ന കാര്യം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കെ.ബാബു അഭിപ്രായപ്പെട്ടു.

അതേസമയം ഹൈക്കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ വ്യക്തമാക്കി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ താന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കരിന്റെ മദ്യനയത്തിനു ലഭിച്ച അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.

Top