കോടതിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി

കൊച്ചി: എറണാകുളം സിജെഎം കോടതിയുടെ മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്.

പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും അനുനയ ശ്രമങ്ങള്‍ക്കിടെ ഇയാള്‍ താലുക്ക് ഓഫീസിന് മുകളിലേക്ക് എടുത്തു ചാടുകയും പോലീസിന് നേരെ ഓടുകള്‍ ഇളക്കി എറിയുകയും അക്രമാസക്തമാവുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Top