കൊളംബോ ടെസ്റ്റ്: ഇന്ത്യക്ക് 278 റണ്‍സ് ജയം

കൊളംബോ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 278 റണ്‍സ് ജയം. രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ വിജയശില്‍പി. അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി.

വിടവാങ്ങല്‍ ഇന്നിങ്‌സില്‍ സംഗക്കാര നേടിയത് 18 റണ്‍സ്. ഇന്ത്യ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ശ്രീലങ്ക 134 റണ്‍സിന് പുറത്തായി. മാത്യൂസ് 23 റണ്‍സും ചാണ്ഡിമല്‍ 15 റണ്‍സുമെടുത്തു. തിരിമാനെ 11 റണ്‍സെടുത്തു. ഒരു റണ്ണെടുത്ത കൗശല്‍ സില്‍വയാണ് ആദ്യം പുറത്തായത്. രണ്ടാം ഇന്നിങ്‌സ് ഇന്ത്യ എട്ടിന് 325 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

Top