കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ഹൈദരാബാദ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ ഡോള്‍ഫിന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 36 റണ്‍സ് ജയം. ലീഗില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡോള്‍ഫിന്‍സിന് നിശ്ചിത ഓവറില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരൈനും രണ്ട് വിക്കറ്റെടുത്ത യൂസഫ് പത്താനുമാണ് ഡോള്‍ഫിന്‍സിനെ ഒതുക്കിയത്. നേരത്തെ പുറത്താവാതെ 85 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയുടെയും 76 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെയും മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ നേടിയത്. ഉത്തപ്പയാണ് കളിയിലെ കേമന്‍.

Top