കൊല്ലം: സ്‌കൂള്‍ വാനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം കല്ലുവാതുക്കലാണ് സംഭവം. ചിറക്കര രാഘേവന്ദ്ര സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കെവിന്‍ പ്രകാശാണ് മരിച്ചത്.
സ്‌കൂള്‍ വിട്ടു കുട്ടികളെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. പുറത്തേയ്ക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യാവൂരിലും സമാന സംഭവമുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചു വീണ് എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ചിരുന്നു.


