കൊട്ടിയൂര്‍ പീഡനം: ഫാ.റോബിന് നല്‍കിയ ശിക്ഷ മാതൃകാപരമെന്ന് രൂപത

കണ്ണൂര്‍: ഫാ.റോബിന് കൊട്ടിയൂര്‍ പീഡനക്കേസില്‍ നല്‍കിയ ശിക്ഷ മാതൃകാപരമെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മാനന്തവാടി രൂപത. ഗൂഢാലോചന ആരോപിച്ച് നിരപരാധികളെയാണ് പ്രതിചേര്‍ത്തത്. അവരെ വെറുതെ വിട്ടത് സന്തോഷകരമെന്നും മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ. ജോസ് കൊച്ചറക്കല്‍ പറഞ്ഞു.

ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത് 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം. തലശേരി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷമാണ്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു.

Top