കൊടിയത്തൂര്‍ സദാചാര കൊല: കേസില്‍ ഒമ്പതുപേര്‍ കുറ്റക്കാര്‍, ശിക്ഷ നാളെ

കോഴിക്കോട്: കൊടിയത്തൂരില്‍ ചെറുവാടിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. അഞ്ച് പ്രതികളെ കോടതി വെറുതെവിട്ടു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് ആക്രമിക്കല്‍ തുടങ്ങിയവ ഒന്‍പതുപേരും നടത്തിയതായി കോടതി കണ്ടെത്തി.സദാചാര പൊലീസ് ചമഞ്ഞെത്തിയവരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചെറുവാടി കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് സ്വദേശി തേലേരി വീട്ടില്‍ ഷഹീദ് ബാവ(26) മരിച്ചിരുന്നു. പ്രദേശത്തെ യുവതിയുടെവീട്ടില്‍ അസമയത്ത് കണ്ടതായി ആരോപിച്ചാണ് ഒരുസംഘം ബാവയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

Top