കൊച്ചി: മെട്രോ നിര്‍മാണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മെട്രോ റെയില്‍ നിര്‍മാണം വിലയിരുത്തുന്നതിനായി ആലുവ പുളിച്ചുവടിലും കളമശ്ശേരിയിലും പരിശോധന നടത്തി. പിന്നീട് കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷന്റെ മാതൃക ഉമ്മന്‍ അദ്ദേഹം പ്രകാശനം ചെയ്തു. പച്ചാളം റയില്‍വേ മേല്‍പ്പാലത്തിന് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മെട്രോ പാക്കേജില്‍ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മെട്രോ നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
