കൊച്ചി: കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന സന്ദേശമാണു ലഭിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സൈറ്റ് ഹാക്കര്‍മാര്‍ കൈയടക്കിയത്.
ഇതു സംബന്ധിച്ചു പരാതി നല്‍കിയതായും സൈറ്റ് പൂര്‍വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
2013ലും കൊച്ചി മെട്രോയുടെ സൈറ്റ് ഹാക്ക് ചെയ്തിരുന്നു. അന്നു ജോര്‍ദ്ദാനില്‍ നിന്നുമുള്ള സംഘമാണു ഹാക്കിംഗിനു പിന്നിലെന്നു പോലീസ് കണ്ടെത്തിയിരുന്നു


