കൊച്ചി നഗരത്തിലെ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ജീവനക്കാരുടെ മോശം പെരുമാറ്റവും തടയാന്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

മത്സരയോട്ടം സംബന്ധിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി. അഡ്വക്കേറ്റ് കാളീശ്വരം രാജിനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.

Top