കൊച്ചി കൊക്കെയ്ന്‍കേസ് : പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യ അഞ്ചു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയത് 60 ദിവസത്തിനകമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ പ്രതികള്‍ക്ക് സ്വഭാവിക ജാമ്യത്തിനുള്ള സാധ്യതയില്ലാതായി. രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വെസ്റ്റര്‍, ഷൈന്‍ ടോം ചാക്കോ, നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

പ്രതികളുടെ ലക്ഷ്യം മയക്കുമരുന്ന് വില്‍പ്പനയെന്ന കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. മറ്റ് മൂന്നു പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. കേസില്‍ ഇതുവരെ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top