കൊച്ചി: കൊച്ചി എല്‍എന്‍ജി പദ്ധതി 400 കോടിയുടെ നഷ്ടത്തിലാണെന്ന് എല്‍എന്‍ജി സിഇഒ എ.കെ. ബല്യാന്‍. നഷ്ടത്തില്‍ അധികനാള്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഇച്ഛാശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വളരെ പ്രതീക്ഷയോടെയാണ് കൊച്ചിയിലെത്തിയതെങ്കിലും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനൊപ്പം അനുവദിച്ച ഗുജറാത്ത് എല്‍എന്‍ജി പദ്ധതി പ്രവര്‍ത്തനം തുടങ്ങിയിട്ടു മാസങ്ങളായെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.


