കൊച്ചിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ സിദ്ദാര്‍ത്ഥ് ഭരതന് ഗുരുതര പരിക്ക്

കൊച്ചി: നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്കേറ്റു. കൊച്ചി ചമ്പക്കരയില്‍ കാര്‍ മതിലിലിടിച്ചാണ് അപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ഥിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

സംവിധായകന്‍ ഭരതന്റെയും ചലച്ചിത്രനടി കെ.പി.എ.സി.ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍.

Top