കൈവെട്ട് കേസ്: വിധി പിന്നീട്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെജോസഫിന്റെ കൈവെട്ടിയ കേസില്‍ ഇന്ന് വിധിയില്ല. പ്രതികളുടേയും കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടേയും കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതി വിധി പറയല്‍ മാറ്റിവച്ചത്. വിധി സംബന്ധിച്ച തീയതി പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.

എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. ശശിധരന്‍ കേസില്‍ ഇന്നു വിധി പറയാനിരുന്നത്.

2010 ജൂലായ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം.

Top