കൊച്ചി: കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. കൊച്ചിയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടക്കും. യോഗത്തില്‍ സംസ്ഥാന -ജില്ലാ നേതാക്കളെ പ്രഖ്യാപിക്കുമെന്ന് സെക്കുലര്‍ പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ ടി.എസ്. ജോണ്‍ അറിയിച്ചു.
സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെട്ട പി.സി. ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍, ജോര്‍ജിന്റെ പിന്തുണയോടെയാണു കേരളാ കോണ്‍ഗ്രസ്‌സെക്കുലര്‍ പുനരുജ്ജീവിപ്പിക്കുന്നത്. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പാര്‍ട്ടി വീണ്ടും രംഗത്ത് വരുന്നത്.
കുറുമാറ്റ നിയമപ്രകാരം എംഎല്‍എ സ്ഥാനം നഷ്ടമാകാതിരിക്കാനാണു പി.സി. ജോര്‍ജ് സെക്കുലറില്‍ നിന്നു മാറിനില്‍ക്കുന്നത്. ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ മലേത്ത് പ്രതാപചന്ദ്രന്‍, ജി. കൃഷ്ണകുമാര്‍ എന്നിവരാണു കേരള കോണ്‍ഗ്രസ് സെക്കുലറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്


