കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സിയാണ് കേരളാ ടീമിനെ തോല്‍പ്പിച്ചത്. 45 ാം മിനിറ്റില്‍ ഫ്രഞ്ച് താരം നിക്കോളാസ് അനല്‍ക്കയാണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്.

ജയത്തോടെ മുബൈ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. നാല് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. പതിനൊന്ന് പോയിന്റുകളോടെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയാണ് ഒന്നാമത്.

Top