കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

കണ്ണൂര്‍: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപിയുടെ വളര്‍ച്ചയാകാം ആര്‍എസ്എസ് നേതാവിന്റെ മരണത്തിനു കാരണം. ജനങ്ങള്‍ക്ക് ഭയരഹിതരായി ജീവിക്കാനും ജോലിചെയ്യാനുമുള്ള ഒരു അന്തരീക്ഷം കേരളത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയിലുള്ള അസൂയ കൊണ്ടാവാം പാര്‍ട്ടി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നത്. തലശേരിയില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

Top