കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം

വയനാട്: വയനാട് തിരുനെല്ലിയില്‍ സ്വാകാര്യ റിസോര്‍ട്ടിനു നേരെ ആക്രമണം. ആക്രമണത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.റിസോര്‍ട്ടിന് സമീത്തു നിന്നും മാവോയിസ്റ്റുകളുടേതെന്ന് സംശയിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഏതാനും ദിവസം മുമ്പ് കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ കമ്പനി മാവോയിസ്റ്റുകള്‍ ആക്രമിച്ച് പൊലീസിനെ ഞെട്ടിച്ചിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ് നട്ടം തിരിയുമ്പോളാണ് ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ച് ഇപ്പോള്‍ വയനാട്ടിലും ആക്രമണമുണ്ടായിരിക്കുന്നത്.

Top