കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി തള്ളി

ന്യൂഡല്‍ഹി: മുന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എറണാകുളത്തെ ശ്രീധരീയം കണ്ണാശുപത്രിയില്‍ ചികിത്സ തേടാന്‍ കേരളത്തിലേക്ക് പോകണമെന്ന ആവശ്യമുന്നയിച്ച് മഅ്ദനി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ചികിത്സ ബംളരൂരുവില്‍ തന്നെ തുടരണമെന്ന് പറഞ്ഞ സുപ്രീംകോടതി ജാമ്യം നാലാഴ്ചത്തേക്കുകൂടി നീട്ടിനല്‍കി. ഈ ഘട്ടത്തില്‍ ബംഗളൂരുവില്‍ തന്നെ ചികിത്സ തുടരാനാണ് കോടതി നിര്‍ദ്ദേശം.

തന്റെ പ്രമേയം ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും ആയുര്‍വേദ ചികിത്സ ആവശ്യമാണെന്നും മഅ്ദനി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സൗഖ്യ ആശുപത്രിയിലെ ചികിത്സാ റിപ്പോര്‍ട്ടും മഅ്ദനി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Top