കേരളത്തില്‍ അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി

ആലപ്പുഴ: മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ ആദ്യമായി ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നു. ആലപ്പുഴ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 27ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടോമി എലശ്ശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്ന് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

അര്‍ത്തുങ്കല്‍ തീരദേശ പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ അംഗവുമായിരുന്ന ടോമി ഏലശേരി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജിവച്ച ടോമി സിപിഐ വിട്ട് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുകയായിരുന്നു.

Top