കോഴിക്കോട്: കേരളത്തിലെ ഭരണം കോണ്‍ഗ്രസ് മുസ്ലീം ലീഗിന് അടിയറവ് വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ പാടില്ലെന്നെ കോണ്‍ഗ്രസിലെ ഭൂരിപക്ഷ അഭിപ്രായം മറികടന്ന് ഹൈക്കോടി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനം ഇതാണ് തെളിയിക്കുന്നതെന്നും വി എസ് പ്രസ്താവനയില്‍ ആരോപിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് കൈയാളുന്ന ലീഗിന്റെ രാഷ്ട്രീയ ഗൂഢതാല്‍പര്യത്തിന് വഴങ്ങിയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ മുനിസിപ്പാലിറ്റികളും പഞ്ചായത്തും രൂപികരിച്ചത്. ഇത് ബോധ്യപ്പെട്ടതിനാലാണ് ഹൈക്കോടതി വിഭജനം റദ്ദാക്കിയതെന്നും വി എസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വൈകിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നതില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും അവകാശവും അംഗീകരിച്ചു കൊടുക്കുകയാണ് വേണ്ടത്. ലീഗാണ് കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലവന്നിരിക്കുകയാണെന്നും വിഎസ് പ്രസ്താവനയില്‍ കുറ്റുപ്പെടുത്തി.


