കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് 25 മുതല്‍

കോഴിക്കോട്: കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് 25, 26, 27 തിയതികളില്‍ ആലുവയില്‍ നടക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് അറിയിച്ചു. തെലുങ്കുദേശം പാര്‍ട്ടി നേതാവും മന്ത്രിയുമായ പി.പുല്ലുറാവു 26ന് ഉച്ചകഴിഞ്ഞു രണ്ടിനു കാര്‍ഷിക ബജറ്റ് സെഷന്‍ ഉദ്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രീയ കക്ഷികളുടെ കര്‍ഷകവിഭാഗം പ്രസിഡന്റുമാരായ ഇ.പി. ജയരാജന്‍ എംഎല്‍എ, ലാല്‍ കല്‍പകവാടി, കെ.എസ്. രാജന്‍, വി. ചാമുണ്ണി, മുന്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. 27ന് ആര്‍. ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് ചരിത്രം എന്ന വിഷയത്തില്‍ പ്രസംഗിക്കും.

Top