ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ 30 ശതമാനം ആദായ നികുതി നല്‍കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പാചക വാതക സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ സാധ്യത. 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരാണ് 30% ആദായനികുതി നല്‍കുന്നത്. ഇവര്‍ പാചകവാതക സബ്‌സിഡി അര്‍ഹിക്കുന്നില്ല എന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
അടുത്ത ഘട്ടമായി 20% ആദായനികുതി നല്‍കുന്നവരെയും സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനയുണ്ട്. അഞ്ചു ലക്ഷം രൂപമുതല്‍ പത്തുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരാണ് 20% ആദായനികുതി നല്‍കുന്നത്.


