കേദാര്‍നാഥ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തി പൂജ നടത്തി. ഹിമാലയത്തിലൂടെ 16 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു രാഹുല്‍ കേദാര്‍നാഥിലെത്തിയെത്. രാവിലെ 8:50നു നട തുറന്നപ്പോള്‍ തന്നെ രാഹുല്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു.
വലിയ ആത്മീയ ധൈര്യം ലഭിച്ചെന്ന് ക്ഷേത്ര ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. ക്ഷേത്രദര്‍ശനത്തോടൊപ്പം ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായിക്കൂടിയാണ് താന്‍ കേദാര്‍നാഥിലെത്തിയതെന്നും രാഹുല്‍ പറഞ്ഞു.


