കേജ്‌രിവാളിന് നേരെ കരിങ്കൊടി പ്രതിഷേധം; അണ്ണാ ഹസാരെ അനുയായികളെന്ന് ആരോപണം

പാറ്റ്‌ന: പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കരിങ്കൊടി. ബിഹാറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കേജ്‌രിവാള്‍. അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അണ്ണാ ഹസാരെയുടെ അനുയായികളാണ് കരിങ്കൊടി കാണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് കേജ്‌രിവാള്‍ എത്തിയത്. പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു കേജ്‌രിവാള്‍. കഴിഞ്ഞയാഴ്ച്ച എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

അരവിന്ദ് കേജ്‌രിവാളുമായി ചേര്‍ന്ന് അണ്ണാ ഹസാരെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ കേജ്‌രിവാള്‍ എഎപി രൂപികരിച്ചതിനു ശേഷം ഇരുവരും പിരിയുകയായിരുന്നു.

Top