കെ.ബാബുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് വീണ്ടും വിജിലന്‍സിന് കത്ത് നല്‍കി

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സിനു വീണ്ടും കത്ത് നല്‍കി.

ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അന്വേഷണം വേണമെന്നും പ്രത്യേക കേസ് എടുക്കണമെന്നുമാണ്‌ വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്,

വിഷയത്തില്‍ വി.എസ് വിജിലന്‍സിനു നല്‍കുന്ന മൂന്നാമത്തെ കത്താണിത്. കേസെടുത്തില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും വി.എസ് കത്തില്‍ പറയുന്നു.

Top