വാഹന പരിശോധനയ്ക്കിടെ അപകടം: അമ്മയും മകളും മരിച്ചു

തൃശൂര്‍: ദേശീയപാത 47ല്‍ മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്.

ഹൈവേ പൊലിസിന്റെ വാഹന പരിശോധനയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.

രാവിലെ 10.45ഓടെയാണ് അപകടം. ഹൈവേ പൊലിസ് ഒരു ലോറിക്ക് കൈകാണിച്ച് നിര്‍ത്തിക്കുന്നതിനിടെ കടന്നുവന്ന ബസും എതിരെ വന്ന ബൈക്കും ഇടിക്കുകയായിരുന്നു. ഹൈവേ പൊലിസിന്റെ വാഹന പരിശോധന പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് രണ്ട് പേര്‍ അപകടത്തില്‍ മരിച്ചത്.

Top