മുഹ്‌സീന്‍ പരാരി സംവിധാനം ചെയ്ത കെ.എല്‍10 പത്ത് എന്ന് സിനിമയിലൂടെ മലയാളത്തിലെത്തിയ പുതുമുഖ നായിക ചാന്ദ്‌നി ശ്രീധരന്‍ തമിഴിലേക്ക്. രണ്ട് തമിഴ് സിനിമകളിലാണ് ചാന്ദ്‌നി അഭിനയിക്കുന്നത്.
എ.ആര്‍.മുരുഗദോസിന്റെ അസിസ്റ്റന്റായ എം.സാദിഖ് ഖാന്‍ സംവിധാനം ചെയ്യുന്ന തൊള്ളൈകച്ചി എന്ന സിനിമയിലാണ് ചാന്ദ്‌നി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഗ്രാമീണ പെണ്‍കൊടിയുടെ വേഷമാണ് ചാന്ദ്‌നിക്ക്. അശ്വിന്‍ കകുമാനുവാണ് നായകനാവുന്നത്.
മലയാളത്തില്‍ അവതരിപ്പിച്ച വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തമിഴില്‍ തനിക്ക് ലഭിച്ചതെന്ന് ചാന്ദ്‌നി പറഞ്ഞു.
പ്രിയാമണിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പരുത്തിവീരന്‍ എന്ന സിനിമ സംവിധാനം ചെയ്ത അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ചാന്ദ്‌നി അഭിനയിക്കുന്നുണ്ട്. വിദേശത്ത് വിദ്യാഭ്യാസം നേടിയ ഡോക്ടറും രാഷ്ട്രീയക്കാരിയുമായാണ് ചാന്ദ്‌നി എത്തുന്നത്. മുതിര്‍ന്ന ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ചാന്ദ്‌നി പറഞ്ഞു.
കെ.എല്‍10 പത്ത് സിനിമയിലെ അഭിനയത്തിന് പോസിറ്റീവായ അഭിപ്രായങ്ങള്‍ ലഭിക്കന്നതില്‍ താന്‍ സന്തോഷവതിയാണെന്നും ചാന്ദ്‌നി വെളിപ്പെടുത്തി.


