കെ.എം മാണിക്ക് പിന്തുണയറിയിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മുസ്ലീം ലീഗിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ബുധനാഴ്ചത്തെ യുഡിഎഫ് യോഗം തീരുമാനമെടുക്കും. മാണി ധനമന്ത്രി സ്ഥാനത്ത് തുടരുമെന്നും സുധീരനുമായി ഇപ്പോള്‍ നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Top