കെ.എം മാണിക്കെതിരെ പരസ്യ പ്രതികരണം തുടരുമെന്ന് പി.സി ജോര്‍ജ്‌

കോട്ടയം: തിടനാട്ട് പൊതുപരിപാടിക്കിടെയുണ്ടായ കൈയ്യാങ്കളിയില്‍ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിക്കും മറ്റ് ജനപ്രതിനിധികള്‍ക്കുമെതിരേയാണ് നോട്ടീസ്. പൊതുവേദിയില്‍ എം.എല്‍.എയ്ക്കു സംസാരിക്കാനുള്ള അവകാശം ലംഘിച്ചെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

പൊതുവേദിയില്‍ പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നും കെ.എം. മാണിക്കെതിരേ പരസ്യപ്രതികരണം തുടരുമെന്നും ജോര്‍ജ് പറഞ്ഞു.

Top