കെ.എം മാണിക്കെതിരെ പിസി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരെ പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മാണി ഇരട്ടപ്പദവി വഹിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ജി.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രി സ്ഥാനവും ഒരുമിച്ചു വഹിക്കുന്നത് കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണു ജോര്‍ജിന്റെ വാദം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ മാണി തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചെന്നും ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.

Top