കെപിസിസി നേതൃയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും

തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതി യോഗവും ഭാരവാഹി യോഗവും തിങ്ങളാഴ്ച നടക്കും. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതികളെ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായാണു യോഗം ചേരുന്നത്. ബാര്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധി വന്നതിനു ശേഷം നടക്കുന്ന ആദ്യ കെപിസിസി യോഗമാണിത്.

കോടതി വിധി അംഗീകരിച്ചുകൊണ്ട് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കും. ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായ തര്‍ക്കം കെപിസിസി യോഗത്തില്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.

Top