നെയ്‌റോബി: കെനിയയില്‍ വ്യാപകമായി കോള രോഗം പകര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ കോളറ ബാധിച്ചു മരിച്ചവരുടെ എണ്ണം 65 ആയി. 3,234 പേര്‍ക്കു രോഗം ബാധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞയാഴ്ച ആറു പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ച 326 പേരില്‍ രോഗം പുതുതായി കണ്ടെത്തിയതായും കാബിനറ്റ് സെക്രട്ടറി ജയിംസ് മചാരിയ പറഞ്ഞു. കെനിയയിലെ പടിഞ്ഞാറന്‍ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണു കോളറ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്.


