കെജ്‌രിവാളിന് പിറന്നാള്‍ ആശംസിച്ച് നരേന്ദ്ര മോഡിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കെജ്‌രിവാളിന്റെ 47ാം പിറന്നാളിന് ട്വിറ്ററിലൂടെയാണ് മോഡി ആശംസ നേര്‍ന്നത്.

‘കജരിവാളുയി സംസാരിച്ചു. കെജ്‌രിവാളിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നും, അദ്ദേഹത്തിന്റെ ദീര്‍ഘായുസിന് വേണ്ടി താന്റെ എല്ലാവിധ ആശംസകളും.’ എന്നുമാണ് മോഡിയുടെ ട്വീറ്റ്.

മോഡിയുടെ പിറന്നാള്‍ ആശംസയ്ക്ക് താഴെ നന്ദി അറിയിച്ചുകൊണ്ട് കെജ്‌രിവാളും ട്വീറ്റ് ചെയ്തു.

Top