കെജ്‌രിവാളിന്റെ രാജികത്ത് നിര്‍വാഹക സമിതി യോഗം തള്ളി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതയ്ക്കു പരിഹാരമാകുന്നു. പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവച്ചുകൊണ്ട് അരവിന്ദ് കെജരിവാള്‍ നല്‍കിയ കത്ത് നിര്‍വാഹക സമിതിയോഗം തള്ളി. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കും. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനേയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നൊഴിവാക്കും.

പ്രശാന്ത് ഭൂഷണെ പാര്‍ട്ടിയുടെ ലോക്പാല്‍ സമിതിയുടെ അധ്യക്ഷനാക്കും. യോഗേന്ദ്ര യാദവിന് ആപ്പിന്റെ കര്‍ഷകസംഘടനയുടെ ചുമതല നല്‍കാനും തീരുമാനമായി. ഇതോടെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു താത്കാലിക പരിഹാരമാകുമെന്നാണു സൂചന.

Top