തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഭാഗികം. തെക്കന്‍ കേരളത്തിലെ സര്‍വീസുകളെ പ്രധാനമായും പണിമുടക്ക് ബാധിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളെയും ഭാഗികമായി സമരം ബാധിച്ചിട്ടുണ്ട്.
സി.ഐ.ടി.യു. അനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎയാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. ദേശസാല്‍കൃത റൂട്ടുകളും സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകളും സംരക്ഷിക്കുക , പുതിയ ബസുകള്‍ നിരത്തിലിറക്കുക, എം പാനല്‍ ദിവസവേതനം 500 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് .
കെഎസ്ആര്‍ടിസി സമരത്തെത്തുടര്‍ന്നു തിരുവനന്തപുരത്തു സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ ബസ് തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്.