ഇടുക്കി: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ( എഡിഎം) കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ക്കെതിരെ കേസെടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എഡിഎമ്മിനെ കൈയേറ്റം ചെയ്തതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ബിജിമോള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുണ്ടക്കയത്തിനു സമീപം പെരുവന്താനത്തെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി എസ്റ്റേറ്റിലെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കൈയേറ്റശ്രമം നടന്നത്.
രാവിലെ എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ എസ്റ്റേറ്റുപടിക്കലേക്ക് ധര്‍ണ നടത്തിയിരുന്നു. ഇത് നേരിടാന്‍ പൊലീസുമായെത്തിയതാണ് എഡിഎം. തുടര്‍ന്ന് എംഎല്‍എയും എഡിഎമ്മുതമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
അതേസമയംഎഡിഎമ്മിനെ മര്‍ദ്ദിച്ചുവെന്നത് തെറ്റായ ആരോപണമാണെന്ന് ബിജിമോള്‍ പറഞ്ഞു.


