കണ്ണൂര്‍: സംസ്ഥാനത്ത് കൂടുതല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസി ആലോചന. ദീര്‍ഘദൂര ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് ലാഭകരമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണിത്.
കെഎസ്ആര്‍ ടിസി നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ ഭാഗമായി ഓരോ ജില്ലയിലെയും സര്‍വീസ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ബംഗളൂരുവിലെ സര്‍ക്കാര്‍ ഏജന്‍സി പഠനം നടത്തിയിരുന്നു.
തിരുവനന്തപുരം, കൊച്ചി ജില്ലകള്‍ക്ക് പുറമെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലേക്കു കൂടി അധികമായി ലോ ഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കാനാണ് ആലോചന. ഓരോ നഗരത്തില്‍ നിന്നും 50 കി. മീ. ചുറ്റളവില്‍ സര്‍വീസ് നടത്തുന്ന രീതിയില്‍ റൂട്ട് ക്രമീകരിക്കും. സര്‍വീസ് എത്രത്തോളം ലാഭകരമാണെന്നതിനെ ആശ്രയിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും. സംസ്ഥാനത്ത് 390 ലോ ഫ്‌ളോര്‍ ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഇവയിലേറെയും.
തിരുവനന്തപുരം – കൊച്ചി, കൊച്ചി കോഴിക്കോട്, കൊച്ചി കോട്ടയം തുടങ്ങി ദീര്‍ഘദൂര സര്‍വീസുകള്‍ കെഎസ്ആര്‍ടി സിക്ക് ലാഭകരമായിരുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ എസി ലോ ഫ്‌ളോര്‍ ബസുകളുടെ പ്രതിദിന വരുമാനം 10,000 മുതല്‍ 12,000 വരെ രൂപയാണ്. ദീര്‍ഘദൂര സര്‍വീസുകളുടെ വരുമാനം 20,000 മുതല്‍ 22,000 രൂപ വരെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൂടുതല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ നിരത്തിലിറക്കും


