കുവൈറ്റ് സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ ജ​സീ​റ എ​യ​ർ​വേ​സ് കൊ​ച്ചി​യി​ലേ​ക്ക് സർവീസ്​ ആരംഭിക്കുന്നു

jazeera airways

കുവൈറ്റ് : കുവൈറ്റിലെ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സ് കൊ​ച്ചി​യി​ലേ​ക്ക്​ നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങുന്നു. ​ജ​നു​വ​രി 15നാണ് സർവീസ് ആരംഭിക്കുന്നത്. നിലവിൽ മറ്റ് വിമാന കമ്പനികൾ ഈടാക്കുന്നതിനേക്കാൾ 20 മു​ത​ൽ 30 വ​രെ ശ​ത​മാ​നം കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്​ ക​മ്പ​നി സി.​ഇ.​ഒ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ അറിയിച്ചു.

34 ദീ​നാ​ർ മു​ത​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഇൗ​ടാ​ക്കു​ന്ന ബ​ജ​റ്റ്​ സർവീസ് ​ കു​വൈ​ത്തി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്​ ഏ​റെ ആ​ശ്വാ​സ​ക​ര​മാ​വും. തു​ട​ക്ക​ത്തി​ൽ ആ​ഴ്​​ച​യി​ൽ നാ​ലു​ ദി​വ​സ​മാ​ണ്​ സർവീസ് നടത്തുക. എന്നാൽ അധികം താമസിക്കാതെ പ്ര​തി​ദി​ന സർവീസ് ന​ട​ത്താ​ൻ ക​ഴി​യു​മെന്ന് രോഹിത് കൂട്ടിച്ചേർത്തു.

വൈ​കീ​ട്ട് എ​ട്ടു​മ​ണി​ക്ക്​​ കുവൈറ്റി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ക​യും പു​ല​ർ​ച്ച 12.30ന്​ ​തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ്​ കൊ​ച്ചി സർവീസ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ത്താ​തെ യാ​ത്ര​ക്കാ​ർ​ക്ക് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും.

ബി​സി​ന​സ്​ ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് 40 കി​ലോ​യും , ഇ​ക്കോ​ണ​മി യാ​ത്ര​ക്കാ​ർ​ക്ക് 30 കി​ലോ​യും കൊണ്ടുപോകാനുള്ള അനുവാദമുണ്ട്. ജ​സീ​റ​യു​ടെ ന​വീ​ക​രി​ച്ച എ​യ​ർ​ബ​സ് A320 എ​യ​ർ ക്രാ​ഫ്റ്റു​ക​ൾ ആ​ണ് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സർവീസുകൾ നടത്തുക.

Top