കുവൈത്തില്‍ ബസ് മറിഞ്ഞു ഇന്ത്യാക്കാരടനക്കം അഞ്ചു പേര്‍ മരിച്ചു

കുവൈറ്റ് സിറ്റി: ഫഹാഹീലിന് സമീപമുണ്ടായ ബസപകടത്തില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കുവൈറ്റ് സിറ്റിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ ആണ് അപകടം ഉണ്ടായത്. കെ ജി എല്‍ കമ്പനിയുടെ റൂട്ട് നം: 102 ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

മുന്‍ വശത്തെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അദാന്‍, മുബാറക് ആശുപത്രികളില്‍ ആണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ 10 പേരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കുവൈത്തില്‍ ബസ് മറിഞ്ഞു മരിച്ച 5 പേരില്‍ 3 ഇന്ത്യക്കാരും ഒരാള്‍ ഫിലിപ്പീന്‍ സ്വദേശിയും മറ്റൊരാള്‍ ഈജിപ്ഷ്യനും.മരിച്ച ഇന്ത്യക്കാരില്‍ ഒരാള്‍ ദാവൂദ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ മലയാളി അല്ലെന്നാണു സൂചന. മരിച്ച 3 പേരുടെ മൃത ദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം വികൃതമായതായി റിപ്പോര്‍ട്ട്.5മൃത ദേഹങ്ങളും ഇപ്പോള്‍ ഫര്‍വാനിയയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണു.

Top