തിരുവനന്തപുരം: ലാലിസത്തെ തള്ളി കെ.മുരളീധരന്‍ എംഎല്‍എ. കുഴപ്പമുണ്ടാക്കിയത് ലാലിസമാണെന്ന് അദ്ദേഹം പറഞ്ഞു. ലാലിസത്തിന്റെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ലാലിസം ഗംഭീര പരിപാടിയായിരിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാല്‍ സംഘാടക സമിതിയില്‍ നിന്ന് തത്കാലം രാജിവെയ്ക്കുന്നില്ല. സംഘാടക സമിതിയില്‍ സാങ്കേതികമായി തുടരും. ആരോപണങ്ങള്‍ ഗൗരവപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.


