കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ വയനാട് എം.പിയുടെ ഡ്രൈവര്‍ പൊലീസ് പിടിയില്‍

കോഴിക്കോട്: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ എം.പിയുടെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. എം.ഐ. ഷാനവാസ് എംപിയുടെ ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനുമായ ഐക്കരപ്പടി സ്വദേശി നൗഷാദാണ് പിടിയിലായത്.

തൊണ്ടയാട് അധ്യാപകന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നതിനിടെ ഗ്രില്ലില്‍ തലകുടുങ്ങിയ യുവാവിനെ അധ്യാപകനും നാട്ടുകാരും ചേര്‍ന്ന് പിടികൂടി താഴെയിറക്കി. സംഭവത്തില്‍ ചേവായൂര്‍ പോലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടുടമയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Top