കാസര്‍ഗോഡ്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചുയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെങ്കിലും കവര്‍ച്ചയുടെ ആസൂത്രണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചസംഘത്തില്‍പ്പെട്ട ഒരാളുടെ അടുത്ത ബന്ധുകൂടിയാണിയാള്‍.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ബന്ധുവാണ് ഇയാള്‍. നേരത്തെ പ്രതികളിലൊരാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ നീര്‍ച്ചാല്‍ സ്വദേശിയായ യുവാവാണു കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളെന്നാണു പോലീസിനു വിവരം കിട്ടിയത്.
കവര്‍ച്ച നടത്തിയതിനുശേഷം പുറത്തിറങ്ങിയ സംഘാംഗങ്ങളില്‍ ഒരാളെ ബാങ്കിനടുത്ത് ജോലിചെയ്തിരുന്ന ആള്‍ കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കവര്‍ച്ചക്കേസുകളില്‍ പ്രതികളായ നൂറിലധികം ആളുകളുടെ ഫോട്ടോകള്‍ പോലീസ് ഈ വ്യക്തിയെ കാണിച്ചു. ഇതില്‍നിന്നും ജോലിക്കാരന്‍ കവര്‍ച്ചസംഘത്തിലുണ്ടായിരുന്ന വ്യക്തിയെ തിരിച്ചറിഞ്ഞു.
കാസര്‍കോട്ടെ കുപ്രസിദ്ധമായ മറ്റൊരു കവര്‍ച്ചക്കേസില്‍ പ്രതിയായ വ്യക്തിയാണിതെന്നാണ് സൂചന. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് അന്വേഷിച്ചെങ്കിലും മൂന്നുദിവസമായി അയാള്‍ സ്ഥലത്തില്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പിന്നീടാണ് ഇയാളുടെ അടുത്ത അനുയായിയും ബാങ്ക് കവര്‍ച്ചയുടെ ആസൂത്രണത്തില്‍ പങ്കാളിയുമായ യുവാവിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.


