കാസര്‍ഗോഡ്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തു വിട്ടു. ബാങ്കിനു സമീപത്തു താമസിക്കുന്നയാളെ പോലീസ് ഇന്നു രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയത്.
അതേസമയം, ബാങ്കില്‍ നിന്നു മോഷ്ടിച്ചെന്നു കരുതുന്ന ഒരു സ്വര്‍ണമാല പോലീസ് കണ്ടെത്തി. ബാങ്കിന്റെ സമീപത്തുള്ള പെട്രോള്‍ പമ്പിനരികെ നിന്നാണ് മാല കണ്ടെത്തിയത്.
21കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് കുഡ്‌ലുവിലെ സര്‍വീസ് സഹകരണ ബാങ്ക് എരിയാല്‍ ശാഖയില്‍ നിന്നും കൊള്ളയടിച്ചത്.


